Sunday, May 10, 2015

Daivame Kaithoyam

ദൈവമേ കൈതൊഴാം കേൾക്കുമാരകണം
പാവമാം എന്നെ നീ കാക്കുമാറാകണം

എന്നുള്ളിൽ ഭക്തി ഉണ്ടാകുമാറാകണം
നിന്നെ ഞാൻ എന്നുമേ കാണുമാറാകണം

നെർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മായീടണം

ദുഷ്ട്ട സംസർഗം വരതെയായിടണം
ശിഷ്ട്ടരായുള്ളവർ  തോഴരായിടണം

നല്ല കാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കൊതുവാൻ ത്രാണിയുണ്ടാകണം

കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാകണം
 

No comments: