Tuesday, May 12, 2015

Anathalayolam

ആനത്തലയോളം വെണ്ണതരാമാടാ 
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്

പൈക്കളെ മേയ്ക്കുവാൻ പാടത്തയക്കാം ഞാൻ
മൈക്കണ്ണാ പോന്നുണീ വാമുറുക്ക്

കിങ്ങിണി മോതിരം തങ്കത്താൽ ചാർത്തിടാം
പങ്കജലോച്ചനാ ഓടിവാടാ

പീലിത്തലകെട്ടിൽ പൂമാല ചൂടാം ഞാൻ
നീലക്കാർ വർണ്ണനേ  ഓടിവാടാ
 

No comments: