Saturday, January 5, 2008

Moham - Oru Vattamkoodiya...!


ഒരുവട്ടംകൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരുകൊണില്‍ നില്കുന്നോരാ നെല്ലി-
മരമോന്നുലുത്തുവാന്‍ മോഹം
ഉതിരുന്ന കായ്മണികള്‍ പോഴി‌മ്പോള്‍ ചെന്നെടു-
ത്തതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കൈപും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം
വെറുതെ ഇരുന്നെതോ കുയിലിന്‍റെ പാട്ടുകെ
ട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതു കേള്‍കെഉച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്തുടരുവാന്‍ മോഹം


ഒരു മയില്‍‌പീലി ഞാന്‍ ഇന്ന് കാണുംമ്പോഴും
ഒരു കുട്ടിയകുവാന്‍ മോഹം
ഒരു പുസ്തകതിനകതിരുന്നത് പെറ്റു
പെരുകുമെന്നോര്‍കുവാന്‍ മോഹം
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുംപോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

No comments: